സര്‍വ്വ ശക്തനു നന്ദി

എല്ലാവര്ക്കും സ്വാഗതം ... അഭിപ്രായങ്ങള്‍ അറിയിക്കണേ ..

Saturday, November 20, 2010

ചില സംശയങ്ങള്‍

         കുറച്ചു നാളായി മനസ്സില്‍ വന്നു കൊണ്ടിരിക്കുന്ന   ചോദ്യങ്ങളാണ്  ബൂലോഗത്ത് , നിങ്ങളുമായി പങ്കു വെച്ചാല്‍ ആരെങ്കിലും ഒരാള്‍ ഇതില്‍ പങ്കു ചെരതിരിക്കില്ല എന്നത് കൊണ്ട് മാത്രം ആണ് ഈ പോസ്റ്റിനു മുതിരുന്നത് .

           ചില ആളുകള്‍ക്ക് ഇത് വെറും പൊട്ടത്തരം ആണെന്ന് തോന്നിയേക്കാം. അങ്ങനെ ചിന്തിക്കാത്തവര്‍ ഇതില്‍ വന്നു കംമെന്ടണം എന്നഭ്യര്തിക്കുന്നു .
       
        പലവിധ മതങ്ങളും ഉള്‍കൊള്ളുന്ന ഈ ലോകത്ത് ഏതു മതത്തിലും ഉള്ള  മനുഷ്യന്റെ സ്വഭാവം, പ്രകൃതം, എന്നിവ ഒന്ന് തന്നെയാണ് . പക്ഷെ ആണിനു അവന്റെതായ വസ്ത്രം ,അതു പോലെ പെണ്ണിന് പെണ്ണിന്റെതായ വസ്ത്രം എന്നിവ തരം തിരിച്ചു നല്‍കിയത് ആരാണ്? അല്ലെങ്കില്‍ ഏതു സന്ദര്‍ഭത്തിലാണ് ? അത് പോലെ ആണ്‍ മുടി ചെറുതായി മുറിക്കണമെന്നും പെണ്ണ് മുടി നീട്ടണം എന്നും പഠിപ്പിച്ചത് ആരാണ് ?

         എല്ലാ മതങ്ങളിലും ഇത്യാദി കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ടോ?
                                  

Friday, July 2, 2010

റിയാലിറ്റി ഷോ .. ഒരു ചെറിയ കുറിപ്പ്

  മലയാളത്തിലെ എന്നല്ല ലോകത്തിലെ തന്നെ മിക്ക വിനോദ ചാനലുകളും റിയാലിറ്റി ഷോകളുടെ വസന്തം വിരിയിക്കുന്ന പൂക്കാലത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇത് എല്ലാ അര്‍ത്ഥത്തിലും ഒരു പൂക്കാലം തന്നെയാണ്. അത് പ്രേക്ഷകര്‍ക്കായാലും ചാനല്‍ മേലാളന്മാര്‍ക്കായാലും മത്സരിക്കുന്നവര്‍കായാലും... വിവാദങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. പക്ഷെ അത് അതിന്റെ ശരിയെ തള്ളിക്കലയുന്നെടത്തോളം എത്തതരുത്. 
  ഇന്ന് മലയാളത്തില്‍ ഏകദേശം എല്ലാ ചാനെലുകളും ഈ വ്യവസായത്തില്‍ കാലെട്ത്തു വെച്ചിട്ടുണ്ട്. ചാനെലുകളുടെ ചരിത്രത്തില്‍ കുറച്ചു കൂടി ജനകീയമായി ചിന്തിച്ചതിനുള്ള ഒരു വലിയ ഉദാഹരണം തന്നെയാണിത്.  ഈ ഷോകളിലെല്ലാം സംഗീതത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളത്. മലയാളത്തില്‍ നോക്കുകയാണെങ്കില്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിങ്ങര്‍ ആണ് കുറച്ചു മുന്നിട്ടു നില്‍ക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ വിമര്‍ശന വിധേയമായ ഷോയും ഇത് തന്നെ . വിമര്‍ശനങ്ങല്കെല്ലാം അപ്പുറത്ത് അത് സമൂഹത്തില്‍ നല്ല രീതിയില്‍ തന്നെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. 
നല്ല സംഗീതപ്രതിഭകളെ പുറത്തു കൊണ്ട് വരുന്നതില്‍ സ്റ്റാര്‍ സിങ്ങര്‍ വിജയിച്ചിട്ടുണ്ട്. വിമര്‍ശകര്‍ കൂടുതലും ആരോപിക്കുന്ന ഒരു സംഗതിയാണ് നന്നായി  പാടുന്ന കുട്ടികള്‍ ഔട്ട്‌ ആയിപ്പോകുന്നു അല്ലെങ്കില്‍ അവരെ ഔട്ട്‌ ആക്കുന്നു എന്നുള്ളത്. പക്ഷെ ഈ വിമര്‍ശനത്തില്‍ കഴമ്പില്ല , കാരണം അവയിലെല്ലാം മത്സരിക്കുന്നവര്‍ എല്ലാവരും  ടാലെന്റട് പാട്ടുകാര്‍ തന്നെയാണ്. . അവരില്‍ നിന്നും ജഡ്ജസിനു ഒരു നല്ല പ്രതിഭയെ തെരഞ്ഞെടുക്കുക എന്നത് ചെറിയ പ്രയസമൊന്നുമല്ല സൃഷ്ടിക്കുക. അതിനാണ് പ്രേക്ഷകരെക്കൂടി  പരിഗണിച്ചു എസ് എം എസ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. .(അതില്‍ ബിസിനസു തന്ത്രം ഉണ്ടെങ്കിലും ) . അതിനെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ളത് വേറെ കാര്യം.
 ഈ പ്രതിഭകളെയെല്ലാം ജനങ്ങളിലെക്കെത്തിച്ചു എന്നതാണ് ഈ മല്‍സരങ്ങളില്‍  കാണുന്ന ഒരു പ്ലസ്‌ പോയിന്റ്‌. മത്സരമായി നടത്തുന്നതിനാല്‍ ഒരാളെ മാത്രമേ വിജയിയായി കണക്കാക്കാന്‍ പറ്റുകയുള്ളു എന്ന കാരണത്താല്‍ മാത്രം ചിലര്‍ പിന്ത്ള്ളിപ്പോകുന്നു എന്നര്‍ത്ഥം . ഇത് അവരുടെ കഴിവിനെയും കഴിവ് പ്രകടിപ്പിക്കുന്നതിനെയും ബാധിക്കുന്നില്ല.മറിച്ചു അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയാണ് ചെയ്യുന്നത്. കൂടാതെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒര്കസ്ട്ര, പരിശീലകര്‍  എന്നിവര്കെല്ലാം ആ കാലം മുഴുവന്‍ നല്ല ജോലി തന്നെ യാണ് ലഭിക്കുന്നത്. 

നല്ല പ്രതിഭകളെ കണ്ടെത്തി ത്തരുന്ന ഇത്തരം പ്രോഗ്രാമുകളെ കണ്ണടച്ച് വിമര്ശിക്കുന്നതിനു പകരം വിമര്‍ശകര്‍ നല്ല ഭാഗങ്ങളെ ഒന്ന് വിലയിരുത്തി നോക്കേണ്ടതാണ്.   

Wednesday, June 23, 2010

ചില പാട്ടുകള്‍ അങ്ങനെയാണ്...

ചില പാട്ടുകള്‍ അങ്ങനെയാണ് ... അവ  കേള്കുമ്പോള്‍  വല്ലാത്ത ഒരു അവസ്ഥയിലേക് എത്തിക്കുന്നു. കഴിഞ്ഞു പോയ പല കാലങ്ങളിലെകു കൊണ്ട് പോകുന്നു .. പ്രവാസിയായതിനു  ശേഷം അതിനു മൂര്‍ച്ച കൂടിയിടുണ്ട്.
ഈയിടെ ലാല്‍ജോസ് സംവിധാനം ചെയ്ത 'നീലത്താമര' എന്ന ഫിലിം കാണാനിടയായി . വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച അതിലെ എല്ലാ പാട്ടുകളും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. ശ്രേയ ഖോഷലും വി ശ്രീകുമാറും ചേര്‍ന്ന് പാടിയ 'അനുരാഗ വിലോചാനനായി ' എന്ന ഗാനം വിദ്യ സാഗറിന്റെ നല്ല ഗാനങ്ങല്കിടയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി . 

പക്ഷെ എന്നെ പിടിച്ചുലച്ച ഗാനം അവയോന്നുമല്ല. ആ ചിത്രത്തില്‍ നായകനും നായികയും എന്റെ ഭാഷയില്‍ പറഞ്ഞാല്‍  അതിരുവിടുന്ന ഒരു രംഗമുണ്ട് .. ആ സീനില്‍  ആ പഴയ ടാപ്പില്‍ നിന്നും   ഒഴുകി വരുന്ന ആ ഗാനത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്...   മഹേഷ്‌ ഭട്ട് സംവിധാനം ചെയ്ത ലഹു കെ ദോ രംഗ്(1978) എന്ന ചിത്രത്തില്‍  ബാപ്പി ലാഹിരി സംഗീത സംവിധാനം നിരവഹിച്ചു ഗാന ഗന്ധര്‍വന്‍ യേശുദാസ്‌ ആലപിച്ച 'സിദ്ന കരോ അബ്തോ രുഖോ' എന്ന ഗാനം കേട്ടപ്പോള്‍ കണ്ണില്‍ നിന്നും കണ്ണ് നീര്‍ വരുന്നത് ഞാനറിഞ്ഞു. മറക്കാതെ ഓര്‍മകളില്‍ നിറഞ്ഞു നില്‍കുന്ന പല മുഖങ്ങളും കൂടുതല്‍ മനസ്സില്‍ തെളിഞ്ഞു വന്നു. വൈകുന്നേരങ്ങളില്‍ നടന്ന ആ പാതയോരങ്ങളും വയലേലകളും മനസ്സില്‍ ഒഴുകിയെത്തി. പാട്ടിനു അതുമായി യാതൊരു ബന്ധമുണ്ടാകില്ല. പക്ഷെ എനിക്ക്, എന്നല്ല, പലര്‍ക്കും അങ്ങനെ  അനുഭവപ്പെട്ടിട്ടുണ്ടാകാം. ഇവിടെ വെച്ചു അത് വീണ്ടും കേട്ടപ്പോള്‍ ദുഃഖം അണപൊട്ടിയൊഴുകി.. നഷ്ടബോധം മനസ്സില്‍ നിറഞ്ഞു നിന്നു.
ഈ ഗാനം ഞാന്‍ ആദ്യമായി കേള്കുന്നത് ഐഡിയ സ്റാര്‍ സിങ്ങര്‍ 2009 ല്‍ രാഹുല്‍ എന്ന കന്റെസ്ടന്റ്റ്‌ പാടുമ്പോഴാണ്. കൂട്ടുകരോടോന്നിച്ചു കേട്ട ഗാനമായതിനാലാകണം ഗൃഹതുരത്വത്തിലേക്  എന്നെ ഒഴുക്കി ക്കൊണ്ട് പോയത്.

ആ പാട്ട് നിങ്ങള്കിവിടെ ഡൌണ്‍ലോഡ് ചെയ്യുകയും കേള്‍ക്കയും ചെയ്യാം



ഡൌണ്‍ലോഡ്
ഐഡിയ സ്റാര്‍ സിങ്ങരില്‍ രാഹുല്‍ പാടിയത്