സര്‍വ്വ ശക്തനു നന്ദി

എല്ലാവര്ക്കും സ്വാഗതം ... അഭിപ്രായങ്ങള്‍ അറിയിക്കണേ ..

Friday, July 2, 2010

റിയാലിറ്റി ഷോ .. ഒരു ചെറിയ കുറിപ്പ്

  മലയാളത്തിലെ എന്നല്ല ലോകത്തിലെ തന്നെ മിക്ക വിനോദ ചാനലുകളും റിയാലിറ്റി ഷോകളുടെ വസന്തം വിരിയിക്കുന്ന പൂക്കാലത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇത് എല്ലാ അര്‍ത്ഥത്തിലും ഒരു പൂക്കാലം തന്നെയാണ്. അത് പ്രേക്ഷകര്‍ക്കായാലും ചാനല്‍ മേലാളന്മാര്‍ക്കായാലും മത്സരിക്കുന്നവര്‍കായാലും... വിവാദങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. പക്ഷെ അത് അതിന്റെ ശരിയെ തള്ളിക്കലയുന്നെടത്തോളം എത്തതരുത്. 
  ഇന്ന് മലയാളത്തില്‍ ഏകദേശം എല്ലാ ചാനെലുകളും ഈ വ്യവസായത്തില്‍ കാലെട്ത്തു വെച്ചിട്ടുണ്ട്. ചാനെലുകളുടെ ചരിത്രത്തില്‍ കുറച്ചു കൂടി ജനകീയമായി ചിന്തിച്ചതിനുള്ള ഒരു വലിയ ഉദാഹരണം തന്നെയാണിത്.  ഈ ഷോകളിലെല്ലാം സംഗീതത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളത്. മലയാളത്തില്‍ നോക്കുകയാണെങ്കില്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിങ്ങര്‍ ആണ് കുറച്ചു മുന്നിട്ടു നില്‍ക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ വിമര്‍ശന വിധേയമായ ഷോയും ഇത് തന്നെ . വിമര്‍ശനങ്ങല്കെല്ലാം അപ്പുറത്ത് അത് സമൂഹത്തില്‍ നല്ല രീതിയില്‍ തന്നെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. 
നല്ല സംഗീതപ്രതിഭകളെ പുറത്തു കൊണ്ട് വരുന്നതില്‍ സ്റ്റാര്‍ സിങ്ങര്‍ വിജയിച്ചിട്ടുണ്ട്. വിമര്‍ശകര്‍ കൂടുതലും ആരോപിക്കുന്ന ഒരു സംഗതിയാണ് നന്നായി  പാടുന്ന കുട്ടികള്‍ ഔട്ട്‌ ആയിപ്പോകുന്നു അല്ലെങ്കില്‍ അവരെ ഔട്ട്‌ ആക്കുന്നു എന്നുള്ളത്. പക്ഷെ ഈ വിമര്‍ശനത്തില്‍ കഴമ്പില്ല , കാരണം അവയിലെല്ലാം മത്സരിക്കുന്നവര്‍ എല്ലാവരും  ടാലെന്റട് പാട്ടുകാര്‍ തന്നെയാണ്. . അവരില്‍ നിന്നും ജഡ്ജസിനു ഒരു നല്ല പ്രതിഭയെ തെരഞ്ഞെടുക്കുക എന്നത് ചെറിയ പ്രയസമൊന്നുമല്ല സൃഷ്ടിക്കുക. അതിനാണ് പ്രേക്ഷകരെക്കൂടി  പരിഗണിച്ചു എസ് എം എസ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. .(അതില്‍ ബിസിനസു തന്ത്രം ഉണ്ടെങ്കിലും ) . അതിനെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ളത് വേറെ കാര്യം.
 ഈ പ്രതിഭകളെയെല്ലാം ജനങ്ങളിലെക്കെത്തിച്ചു എന്നതാണ് ഈ മല്‍സരങ്ങളില്‍  കാണുന്ന ഒരു പ്ലസ്‌ പോയിന്റ്‌. മത്സരമായി നടത്തുന്നതിനാല്‍ ഒരാളെ മാത്രമേ വിജയിയായി കണക്കാക്കാന്‍ പറ്റുകയുള്ളു എന്ന കാരണത്താല്‍ മാത്രം ചിലര്‍ പിന്ത്ള്ളിപ്പോകുന്നു എന്നര്‍ത്ഥം . ഇത് അവരുടെ കഴിവിനെയും കഴിവ് പ്രകടിപ്പിക്കുന്നതിനെയും ബാധിക്കുന്നില്ല.മറിച്ചു അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയാണ് ചെയ്യുന്നത്. കൂടാതെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒര്കസ്ട്ര, പരിശീലകര്‍  എന്നിവര്കെല്ലാം ആ കാലം മുഴുവന്‍ നല്ല ജോലി തന്നെ യാണ് ലഭിക്കുന്നത്. 

നല്ല പ്രതിഭകളെ കണ്ടെത്തി ത്തരുന്ന ഇത്തരം പ്രോഗ്രാമുകളെ കണ്ണടച്ച് വിമര്ശിക്കുന്നതിനു പകരം വിമര്‍ശകര്‍ നല്ല ഭാഗങ്ങളെ ഒന്ന് വിലയിരുത്തി നോക്കേണ്ടതാണ്.