സര്‍വ്വ ശക്തനു നന്ദി

എല്ലാവര്ക്കും സ്വാഗതം ... അഭിപ്രായങ്ങള്‍ അറിയിക്കണേ ..

Wednesday, June 23, 2010

ചില പാട്ടുകള്‍ അങ്ങനെയാണ്...

ചില പാട്ടുകള്‍ അങ്ങനെയാണ് ... അവ  കേള്കുമ്പോള്‍  വല്ലാത്ത ഒരു അവസ്ഥയിലേക് എത്തിക്കുന്നു. കഴിഞ്ഞു പോയ പല കാലങ്ങളിലെകു കൊണ്ട് പോകുന്നു .. പ്രവാസിയായതിനു  ശേഷം അതിനു മൂര്‍ച്ച കൂടിയിടുണ്ട്.
ഈയിടെ ലാല്‍ജോസ് സംവിധാനം ചെയ്ത 'നീലത്താമര' എന്ന ഫിലിം കാണാനിടയായി . വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച അതിലെ എല്ലാ പാട്ടുകളും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. ശ്രേയ ഖോഷലും വി ശ്രീകുമാറും ചേര്‍ന്ന് പാടിയ 'അനുരാഗ വിലോചാനനായി ' എന്ന ഗാനം വിദ്യ സാഗറിന്റെ നല്ല ഗാനങ്ങല്കിടയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി . 

പക്ഷെ എന്നെ പിടിച്ചുലച്ച ഗാനം അവയോന്നുമല്ല. ആ ചിത്രത്തില്‍ നായകനും നായികയും എന്റെ ഭാഷയില്‍ പറഞ്ഞാല്‍  അതിരുവിടുന്ന ഒരു രംഗമുണ്ട് .. ആ സീനില്‍  ആ പഴയ ടാപ്പില്‍ നിന്നും   ഒഴുകി വരുന്ന ആ ഗാനത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്...   മഹേഷ്‌ ഭട്ട് സംവിധാനം ചെയ്ത ലഹു കെ ദോ രംഗ്(1978) എന്ന ചിത്രത്തില്‍  ബാപ്പി ലാഹിരി സംഗീത സംവിധാനം നിരവഹിച്ചു ഗാന ഗന്ധര്‍വന്‍ യേശുദാസ്‌ ആലപിച്ച 'സിദ്ന കരോ അബ്തോ രുഖോ' എന്ന ഗാനം കേട്ടപ്പോള്‍ കണ്ണില്‍ നിന്നും കണ്ണ് നീര്‍ വരുന്നത് ഞാനറിഞ്ഞു. മറക്കാതെ ഓര്‍മകളില്‍ നിറഞ്ഞു നില്‍കുന്ന പല മുഖങ്ങളും കൂടുതല്‍ മനസ്സില്‍ തെളിഞ്ഞു വന്നു. വൈകുന്നേരങ്ങളില്‍ നടന്ന ആ പാതയോരങ്ങളും വയലേലകളും മനസ്സില്‍ ഒഴുകിയെത്തി. പാട്ടിനു അതുമായി യാതൊരു ബന്ധമുണ്ടാകില്ല. പക്ഷെ എനിക്ക്, എന്നല്ല, പലര്‍ക്കും അങ്ങനെ  അനുഭവപ്പെട്ടിട്ടുണ്ടാകാം. ഇവിടെ വെച്ചു അത് വീണ്ടും കേട്ടപ്പോള്‍ ദുഃഖം അണപൊട്ടിയൊഴുകി.. നഷ്ടബോധം മനസ്സില്‍ നിറഞ്ഞു നിന്നു.
ഈ ഗാനം ഞാന്‍ ആദ്യമായി കേള്കുന്നത് ഐഡിയ സ്റാര്‍ സിങ്ങര്‍ 2009 ല്‍ രാഹുല്‍ എന്ന കന്റെസ്ടന്റ്റ്‌ പാടുമ്പോഴാണ്. കൂട്ടുകരോടോന്നിച്ചു കേട്ട ഗാനമായതിനാലാകണം ഗൃഹതുരത്വത്തിലേക്  എന്നെ ഒഴുക്കി ക്കൊണ്ട് പോയത്.

ആ പാട്ട് നിങ്ങള്കിവിടെ ഡൌണ്‍ലോഡ് ചെയ്യുകയും കേള്‍ക്കയും ചെയ്യാം



ഡൌണ്‍ലോഡ്
ഐഡിയ സ്റാര്‍ സിങ്ങരില്‍ രാഹുല്‍ പാടിയത്



Sunday, June 20, 2010

തുടക്കം...

ബൂലോഗത്തില്‍ ആദ്യമായി...


ഇതെന്റെ തുടക്കം .. പലപ്പോഴായി മനസ്സില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ ബൂലോഗത്ത്‌ പങ്കു വെക്കണമെന്ന ആഗ്രഹത്തിന്‍മേല്‍ ഉദിച്ച എളിയ തുടക്കം. ബൂലോഗത്തെ എല്ലാവര്കും നൂല്‍പാലത്തിലേക്ക്‌ സ്വാഗതം.